എയ്ഡ്‌സ് മരണം കുറയുന്നതായി യുഎന്‍ റിപ്പോര്‍ട്ട്‌

Web Desk

ലോ​ക​ത്ത് എ​യ്ഡ്സ് മൂ​ലം മ​രി​ക്കു​ന്ന​വ​രു‌​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ(​യു​എ​ൻ) റി​പ്പോ​ർ​ട്ട്. 2016​ൽ 10 ല​ക്ഷം പേ​രാ​ണ് എ​യ്ഡ്സ് മൂ​ലം മ​രി​ച്ച​ത്. 2005ൽ ​ഈ രോ​ഗം​മൂ​ലം മ​രി​ച്ച​തു 19 ല​ക്ഷം പേ​രാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വിവാഹദിനത്തില്‍ മന്ത്രിപുത്രിക്ക് പൊതുജനത്തിന്റെ മുട്ടയേറ്

ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ബ്രസീലില്‍ ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹം പ്രക്ഷോഭകാരികള്‍ മുട്ടയെറിഞ്ഞ് അലങ്കോലപ്പെടുത്തി. മിഷേല്‍ തെമര്‍ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയില്‍ കുളിപ്പിക്കുന്നതില്‍ കലാശിച്ചത്.

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിലപാട് മയപ്പെടുത്തി ട്രംപ്

പാരിസ് കാലാവസ്ഥാ ഉടമ്പടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന കര്‍ശന നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയ ട്രംപ്, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചന നല്‍കിയത്.

ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

തീപടർന്ന കെട്ടിടത്തിന്‍റെ മുകളിലത്തെ മൂന്ന് നിലകളും പൂർണമായും കത്തിനശിച്ചു. 2008ൽ ഈ മാർക്കറിൽ സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമർന്ന മാർക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടനോട് മോദി

വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്ന് ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സിറിയയിൽ ​വെടിനിർത്തലിന്​ റഷ്യയും യുഎസും തമ്മിൽ കരാർ

സിറിയയിൽ ​വെടിനിർത്തലിന്​ റഷ്യയും യുഎസും തമ്മിൽ കരാർ. സിറിയയുടെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിൽ ഇരു വൻശക്​തികളും തുടരുന്ന ബോംബുവർഷവും ആക്രമണവും അവസാനിപ്പിക്കാനാണ് തീരുമാനമായത്. ജർമനിയിലെ ഹാംബർഗിൽ ജി20 ഉച്ചകോടിക്കെത്തിയ യു.എസ്​ പ്രസിഡന്റ് ഡൊണൾഡ്​ ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദ്​മിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്​ചയുടെ തുടർച്ചയായാണ്​ തീരുമാനം.

ജി 20 വേദിയില്‍ ആദ്യ കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് ട്രംപും പുടിനും

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. ട്രംപിന്റെയും പുടിന്റെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുവരും പരസ്പരം ഹസ്തദാനം ചെയ്തു. അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ വിരുദ്ധ നിലപാടുകളുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച വളരെ പ്രധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

ജി20 ​ഉ​​ച്ച​കോ​ടി​ക്ക്​ ഇന്ന് തു​ട​ക്കം

ലോ​ക​രാ​ഷ്​​​ട്ര​നേ​താ​ക്ക​ൾ സം​ഗ​മി​ക്കു​ന്ന ജി20 ​ഉ​​ച്ച​കോ​ടി​ക്ക്​ ഇന്ന് തു​ട​ക്കം. ജ​ർ​മ​നി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഹാം​ബ​ർ​ഗ്​ വേ​ദി​യാ​കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ​പു​റ​മെ യുഎസ് പ്ര​സി​ഡ​ന്റ് ഡൊണാ​ൾ​ഡ്​ ട്രം​പ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ്​ വ്ലാ​ഡി​മി​ർ പു​ടി​ൻ, തു​ർ​ക്കി പ്ര​സി​ഡ​ന്റ്​ ഉ​ർ​ദു​ഗാ​ൻ, ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്, ചൈ​നീ​സ്​ ​പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്​ ഉ​ൾ​​പ്പെ​ടെ ലോ​ക​ത്തെ മു​ൻ​നി​ര​നേ​താ​ക്ക​ൾ പങ്കെടു​ക്കും.

ജി-20 പ്രതിഷേധം: ജര്‍മ്മനിയിലെ ഹാംബർഗിൽ സംഘര്‍ഷം ; 76 പൊലീസുകാര്‍ക്ക് പരിക്ക്

ജർമ്മൻ നഗരമായ ഹാംബർഗിൽ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം.  സംഘർഷത്തിൽ 76 പൊലീസുകാര്‍‌ക്ക് പരിക്ക്. ജി-20 ഉച്ചകോടി ആരംഭിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് നഗരത്തിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതിഷേധക്കാർ കല്ലേറ് നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രതിഷേധക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 

ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയായി; ജി 20 ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ജര്‍മ്മനിയിലേക്ക്

ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലേക്ക് പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ, ജപ്പാന്‍, ബ്രിട്ടന്‍, അര്‍ജന്റീന, ഇറ്റലി, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പുറമേ ബ്രിക്‌സ് നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ട സംഘമാണ് ജി 20.

Page 1 of 851 2 3 4 5 6 85