മാലി ദ്വീപ് തെരഞ്ഞെടുപ്പ്: ചൈനയെ പിന്തുണയ്ക്കുന്ന അബ്ദുള്ള യാമീന് പരാജയം; ഇബ്രാഹിം മുഹമ്മദ് സോലിഹ് പുതിയ പ്രസിഡന്റ്

Web Desk

മാലിദ്വീപില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന് ജയം. തിങ്കളാഴ്ച രാവിലെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇബ്രാഹിമിന്റെ മുന്നേറ്റം. നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന്‍ വീണ്ടും വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് ഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ നിന്ന് ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് ഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഒരു ഇന്ത്യക്കാരനും, പ്രദേശവാസിയായ ഒരാളെയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനെയുമാണ് തട്ടിക്കൊണ്ടുപോയത്

സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണം; പ്രകോപനപരമായ നീക്കങ്ങളുടെ പേരില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഹസന്‍ റൂഹാനി

ടെഹ്‌റാന്‍: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ അഹ്‌വസ് നഗരത്തില്‍ സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ യുഎസ് ആണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരാക്രമണമെന്നും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് മുന്‍പ് റൂഹാനി പറഞ്ഞു. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരാണ് ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റവല്യൂഷനറി ഗാര്‍ഡ്‌സിന് നേരെ നടന്നതില്‍ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ശനിയാഴ്ച നടന്നത്.

എണ്ണയൊഴിച്ച് കൊടുത്തു; രക്ഷയില്ല; അവസാനം കയ്യിലെടുത്തു; ബബിള്‍ ബാത്തുമായി മടങ്ങിപോയി; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാമ്പ് കഥ

അരിസോണ: പാമ്പ് എന്നുകേള്‍ക്കുമ്പോള്‍ ചിലരില്‍ ഭയവും മറ്റു ചിലരില്‍ മുത്തശ്ശിമാരുടെ മടിയില്‍ കിടന്ന് കേട്ട കഥകളുമായിരിക്കും ഓര്‍മ വരുക. മാത്രമല്ല, ഹിന്ദു ദൈവ വിശ്വാസ പ്രകാരം പാമ്പുകളെ ആരാധിക്കുന്നവരും ഉണ്ട്. എന്നാല്‍, പാമ്പിനെ എവിടെ കണ്ടാലും തല്ലിക്കൊല്ലാനുള്ള പ്രവണതയാണ് എല്ലാവര്‍ക്കും. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഈ പാമ്പ് കഥ കേട്ടാല്‍ എത്ര പേടിയുള്ളവരുടേയും ചുണ്ടില്‍ ഒരു പുഞ്ചിരി വിടരുമെന്നതില്‍ സംശയമില്ല.

യുഎസിലെ ഡേ കെയര്‍ സെന്ററില്‍ നവജാതശിശുക്കളുള്‍പ്പെടെ അഞ്ചുപേരെ കുത്തിയ ശേഷം നഴ്‌സറി ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

യുഎസില്‍ സ്വകാര്യ ഡേ കെയര്‍ സെന്ററില്‍ സ്ത്രീ മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പിച്ചു. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും വയറ്റില്‍ കുത്തേറ്റു. 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ചെവിയും ചുണ്ടും മുറിഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എച്ച്4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളില്‍: യുഎസ്

എച്ച്4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യുഎസ്. ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് എച്ച്4 വിസ. ഇതു നിര്‍ത്തലാക്കുന്ന തീരുമാനം പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വധുവിനോട് സംസാരിക്കരുത്; അയ്യായിരത്തില്‍ കുറവുള്ള സമ്മാനങ്ങള്‍ സ്വീകരിക്കില്ല; വധുവിന്റെ വീട്ടുകാര്‍ നല്‍കിയ മാരക വിവാഹ ക്ഷണക്കത്ത് കണ്ടവരെല്ലാം ഞെട്ടി

ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വിട്ടത്. സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം ക്ഷണക്കത്ത് ചര്‍ച്ചയായി കഴിഞ്ഞു. ഇത്തരത്തില്‍ വിചിത്രമായ ഒരു ക്ഷണക്കത്ത് കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്

സൈനബിന്റെ സെല്‍ഫി ഏറ്റു; സ്ത്രീകളുടെ കായികമത്സര ആസ്വാദനത്തിനായി ഇറാനില്‍ ചര്‍ച്ചകളുയരുന്നു

കായികമത്സരങ്ങളും അതിന്റെ ആസ്വാദനവും പുരുഷന്‍മാര്‍ക്ക് മാത്രമായി അനുവധിച്ചിരിക്കുന്ന ഒരു രാജ്യമാണ് ഇറാന്‍. അവിടെ പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ സ്ത്രീകളെ കാണാന്‍ അനുവധിക്കില്ല എന്നു മാത്രമല്ല, സ്ത്രീകള്‍ക്കായുള്ള മത്സരങ്ങള്‍ക്ക് നിര്‍ബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്നും നിബന്ധനയുണ്ട് അതുകൊണ്ടുതന്നെയാണ് കായികമത്സരങ്ങളും അതിന്റെ ആസ്വാദനവും ഇറാനില്‍ പുരുഷന്‍മാരുടെ കുത്തകയാണെന്നു പറയുന്നത്.

റഷ്യയില്‍നിന്നു പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയ ചൈനയ്ക്ക്‌മേല്‍ യുഎസ് ഉപരോധം; നടപടി ഇന്ത്യയ്ക്കും തിരിച്ചടിയാകും

ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനുമേലാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്

ന്യൂയോര്‍ക്കില്‍ വെടിവയ്പ്: എട്ടു വയസ്സുകാരി അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ന്യൂയോര്‍ക്കിലെ സിറാക്യൂസിലുണ്ടായ വെടിവയ്പില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.

Page 1 of 5701 2 3 4 5 6 570